Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : State Film Awards

മി​ക​ച്ച ന​ട​നു​ള്ള മ​ത്സ​ര​ത്തി​ൽ മ​മ്മൂ​ട്ടി​യും ആ​സി​ഫ് അ​ലി​യും നേ​ർ​ക്കു​നേ​ർ; സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ശനിയാഴ്ച

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ൾ ശനിയാഴ്പ്ച പ്ര​ഖ്യാ​പി​ച്ചേ​യ്ക്കും. രാ​വി​ലെ 11-ന് ​പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മി​ക​ച്ച ന​ട​നു​ള്ള അ​ന്തി​മ പ​ട്ടി​ക​യി​ൽ മ​മ്മൂ​ട്ടി​യും ആ​സി​ഫ് അ​ലി​യു​മാ​ണ് നേ​ർ​ക്കു​നേ​ർ മ​ത്സ​രി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി​യു​ടെ ഭ്ര​മ​യു​ഗ​ത്തി​ലെ കൊ​ടു​മ​ണ്‍ പോ​റ്റി എ​ന്ന ക​ഥാ​പാ​ത്ര​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ലെ​വ​ല്‍ ക്രോ​സ്, കി​ഷ്കി​ന്ധാ കാ​ണ്ഡം, രേ​ഖാ ചി​ത്രം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലാ​ണ് ആ​സി​ഫ് അ​ലി​യു​ടെ മ​ത്സ​രം. 

മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ആ​സി​ഫ് അ​ലി, വി​ജ​യ​രാ​ഘ​വ​ൻ, ടൊ​വീ​നോ തോ​മ​സ് എ​ന്നി​വ​രും ന​ട​ൻ​മാ​ർ​ക്കു​ള്ള നോ​മി​നേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്നു. 

പ്രാ​ഥ​മി​ക ജൂ​റി ക​ണ്ട് വി​ല​യി​രു​ത്തി​യ ശേ​ഷം തെ​ര​ഞ്ഞെ​ടു​ത്ത 38 ചി​ത്ര​ങ്ങ​ളാ​ണ് ന​ട​ന്‍ പ്ര​കാ​ശ് രാ​ജ് അ​ധ്യ​ക്ഷ​നാ​യ അ​ന്തി​മ ജൂ​റി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. 

ക​നി കു​സൃ​തി, അ​ന​ശ്വ​രാ രാ​ജ​ന്‍, ജ്യോ​തി​ര്‍​മ​യി തു​ട​ങ്ങി​യ​വ​ര്‍ മി​ക​ച്ച​ന​ടി​ക്കാ​യി മ​ത്സ​രി​ക്കാ​നു​ണ്ട്.

പ്രാ​ഥ​മി​ക ജൂ​റി ര​ണ്ടു​സ​മി​തി​ക​ളാ​യി തി​രി​ഞ്ഞാ​ണ് ചി​ത്ര​ങ്ങ​ളു​ടെ ആ​ദ്യ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക. ആ​ദ്യ​മാ​യി ഒ​രു ട്രാ​ന്‍​സ്പേ​ഴ്സ​ണ്‍ ഇ​തി​ലു​ണ്ട്, ഗാ​ന​ര​ച​യി​താ​വും ക​വി​യു​മാ​യ വി​ജ​യ​രാ​ജ​മ​ല്ലി​ക. സം​വി​ധാ​യ​ക​രാ​യ ര​ഞ്ജ​ന്‍​പ്ര​മോ​ദ്, ജി​ബു​ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്രാ​ഥ​മി​ക ജൂ​റി​യി​ലെ ര​ണ്ട് സ​ബ് ക​മ്മി​റ്റി​ക​ളി​ലും ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​ര്‍ ആ​യി​രി​ക്കും. അ​ന്തി​മ വി​ധി​നി​ര്‍​ണ​യ​സ​മി​തി​യി​ലും ഇ​വ​ര്‍ അം​ഗ​ങ്ങ​ളാ​ണ്.

പ്ര​കാ​ശ്രാ​ജ് ചെ​യ​ര്‍​മാ​നാ​യ അ​ന്തി​മ ജൂ​റി​യി​ല്‍ ഡ​ബ്ബിംഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി, പി​ന്ന​ണി ഗാ​യി​ക ഗാ​യ​ത്രി അ​ശോ​ക​ന്‍, സൗ​ണ്ട് ഡി​സൈ​ന​ര്‍ നി​തി​ന്‍ ലൂ​ക്കോ​സ്, തി​ര​ക്ക​ഥാ​കൃ​ത്തും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ള്‍. 

ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യി മ​ത്സ​രി​ക്കു​ന്ന​വ​രുടെ കൂടെ മോ​ഹ​ന്‍​ലാ​ലും ജോ​ജു​വും ഉണ്ട് എന്നതും പ്രത്യേകതയാണ്. ബ​റോ​സാ​ണ് മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്രം. ജോ​ജു ജോ​ർ​ജി​ന്‍റെ ചി​ത്രം പ​ണി.  

Latest News

Up